Friday, September 20, 2024

കടപ്പുറം വൈ.എം.എ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

കടപ്പുറം: വൈ.എം.എ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.കെ സിറാജ് അധ്യക്ഷത വഹിച്ചു. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി കായംകുളം മുഖ്യപ്രഭാഷണം നടത്തി. കവി അഹമ്മദ് മുഈനുദ്ദീൻ, രക്ഷാധികളായ പി.എം മുജീബ്, സൈദ് മുഹമ്മദ് പോകാകില്ലത്ത്, പി.കെ ഷാഫി, ജലാലുദ്ധീൻ തങ്ങൾ, ടി.ആർ ഇബ്രാഹിം, വി.എം മനാഫ്, മൻസൂർ പൊന്നാക്കാരൻ, ഷഫീർ  എന്നിവർ സംസാരിച്ചു. ചടങ്ങിൽ  വിവിധ മേഖലകളിൽ മികവ് പുലർത്തിയ ക്ലബ്ബിലെ അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി റാസിക്ക് സ്വാഗതവും ട്രഷറർ അൻഫാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments