Saturday, November 23, 2024

ജോലിക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

കേച്ചേരി: ജോലിക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. കെ.എസ്.ഇ.ബി മുണ്ടൂര്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ മുണ്ടത്തിക്കോട് എസ്.എന്‍ സ്റ്റോപ്പിനടുത്ത് തുണ്ടത്തില്‍ നാരായണന്റെ മകന്‍ സുനില്‍കുമാറാണ് (49) മരിച്ചത്. കുറുമാല്‍ കൊച്ചിന്‍ പ്ലാന്റേഷനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ജോലിയെടുക്കുന്ന സമയത്താണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചക്ക് നടക്കും. സാവിത്രിയാണ് മാതാവ്. 

ഭാര്യ: ദീപ.

മക്കൾ: അവന്തിക,അനന്തിത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments