Friday, September 20, 2024

വാടാനപ്പള്ളിയിൽ വാഹന പരിശോധനക്കിടെ 20 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

വാടാനപ്പള്ളി: ഗണേശമംഗലത്ത് വാഹന പരിശോധനക്കിടെ 20 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ വാടാനപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്, തീരദേശമേഖലിയിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംഘം പോലീസിനോട് സമ്മതിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments