തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ അഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി ‘ജ്വാല-2.0’ തുടങ്ങി. പൊതുസ്വകാര്യ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ കീഴില്‍ വിദഗ്ധ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ശിക്ഷണത്തില്‍ രണ്ട് മണിക്കൂറിന്റെ വിവിധ ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്. രാവിലെ 9 മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളായാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/jwala2 എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം. പരിശീലനം ഇന്ന് (മാര്‍ച്ച് 3) അവസാനിക്കും. തൃശ്ശൂരിലെ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ക്ക് 9495319919, 9497933779 നമ്പറുകളില്‍ ബന്ധപ്പെടാം.