Friday, September 20, 2024

ബോഡി ബിൽഡിങ് ചാമ്പ്യന് തിരുവത്ര ബ്ലാക്ക് കോപ്സ് ക്ലബ് അനുമോദനം നൽകി

ചാവക്കാട്: 58-ാമത്‌ ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പാലക്കാട് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ മെൻഫിസിക്‌ ആൻ്റ് മെൻ ക്ലാസിക് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി മിസ്റ്റർ ഇന്ത്യ ആവുകയും കായംകുളത്ത് നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിലും തിരൂരിൽ വെച്‌ നടന്ന മിസ്റ്റർ മലപ്പുറം ചാമ്പ്യൻഷിപ്പിലും ഗോൾഡ് മെഡൽ കരസ്ഥമാക്കുകയു ചെയ്ത അനഫിയെ തിരുവത്ര ബ്ലാക്ക് കോപ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ്.ഐ സിസിൽ ക്രിസ്റ്റ്യൻ രാജ് മൊമെന്റോ കൈമാറി. ക്ലബ് പ്രസിഡന്റ് ഷാഫി, സെക്രട്ടറി ഫാരിസ് എന്നിവർ പൊന്നാട അണിയിച്ചു. നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments