Friday, September 20, 2024

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ഉത്സവം ഇന്ന്: പകൽപ്പൂരത്തിന് 31 ആനകൾ

ഏങ്ങണ്ടിയൂർ: തീരദേശത്തെ പ്രധാന ആഘോഷമായ ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം ഇന്ന് ആഘോഷിക്കും. 30 ഉത്സവക്കമ്മിറ്റികളുടെയും ക്ഷേത്രം ട്രസ്റ്റിന്റേതുമുൾപ്പെടെ 31 ആനകൾ പകൽപ്പൂരത്തിൽ അണിനിരക്കും. ക്ഷേത്രം ട്രസ്റ്റിനുവേണ്ടി എഴുന്നള്ളുന്ന ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. വൈകീട്ട് അഞ്ചു മുതൽ 7.30-വരെയാണ് എഴുന്നള്ളിപ്പ്. 7.45-മുതൽ ഏഴ് ഉത്സവക്കമ്മിറ്റികളുടെ കാവടി, തെയ്യം, ക്ഷേത്ര കലാരൂപങ്ങൾ എന്നിവയുണ്ടാകും. ഞായറാഴ്ച പുലർച്ചെ അഞ്ചു മുതൽ 7.30-വരെയും എഴുന്നള്ളിപ്പുണ്ടാകും. തുടർന്ന് വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments