Friday, September 20, 2024

പുതിയങ്ങാടി സെൻ്ററിൽ കടപ്പുറം ഫ്രണ്ട്സ് ക്ലബ്‌ പുതിയങ്ങാടി കോൺവെക്സ് മിറർ സ്ഥാപിച്ചു

കടപ്പുറം: റോഡ് സുരക്ഷയുടെ ഭാഗമായി പുതിയങ്ങാടി സെൻ്ററിൽ കടപ്പുറം ഫ്രണ്ട്സ് ക്ലബ്‌ പുതിയങ്ങാടി കോൺവെക്സ് മിറർ സ്ഥാപിച്ചു. ചാവക്കാട് എസ്.ഐ സിസിൽ കൃസ്ത്യൻ രാജ് ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷയെ പറ്റി അദ്ദേഹം സംസാരിക്കുകയും ചെയ്‌തു. ക്ലബ്‌ പ്രസിഡന്റ് പി.എച്ച് ഷഫീക്, സെക്രട്ടറി: എ.എം അമീർ, രക്ഷാധികാരികളായ കെ.എം ഫിറോസ്, ഫക്രുദീൻ, മറ്റു ക്ലബ്‌ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയങ്ങാടി ഗവൺമെൻ്റ് ഫിഷറീസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments