Friday, November 22, 2024

ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യയിലെ ആദ്യ താരം; 2500 കോടിയുമായി കിം​ഗ് ഖാൻ

മുംബൈ: ഷാരൂഖ് ഖാനെ സംബന്ധിച്ച് ഒരു ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു 2023. 1000 കോടി എന്ന് രണ്ട് സൗഭാഗ്യങ്ങൾ ഷാരൂഖിനെ എത്തിച്ചത് ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ നെറുകയിലാണ്. പഠാനും, ജവാനും ശേഷം ഡങ്കിയും വിജയകരമായി തുടരുകയാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ ഫെസ്റ്റിവൽ സൃഷ്ടിച്ച താരത്തിന്റെ വരുമാനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഒരു വർഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായിരിക്കുകയാണ് ഷാരൂഖ് ഖാൻ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് അദ്ദേഹത്തിന്റെ ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നൽകിയ വിജയമാണ് താരത്തിന് ഈ ചരിത്ര നേട്ടമുണ്ടാകാൻ കാരണമായത്. 2018-ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷമാണ് ഷാരൂഖ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്. ശേഷം റോക്കട്രി സിനിമയിലൂടെ കാമിയോ റോളിലെത്തിയ ഷാരുഖിനെ ആരാധകർ ഏറ്റെടുത്തുവെങ്കിലും ചരിത്രം കുറിച്ചത് അദ്ദേഹം നായകനായി എത്തിയ പഠാനിലാണ്. 1,050.30 കോടിയാണ് ചിത്രം ആഗോള തലത്തിൽ കളക്ട് ചെയ്തത്. അങ്ങനെ, 2023 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി പാഠൻ. ഈ റെക്കോർഡ് തകർക്കുന്നത് ഷാരൂഖിന്റെ തന്നെ ജവാനാണ്. ലോകമെമ്പാട് നിന്നും 1,140 കോടിയാണ് ചിത്രം നേടിയത്. ഇപ്പോൾ ‘ഡങ്കി’യാണ് താരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments