കുന്നംകുളം: കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർപേഴ്സനും കോൺഗ്രസ് നേതാവും ആയിരുന്ന സാറാമ്മ മാത്തപ്പൻ നിര്യാതയായി. കാണിപ്പയൂർ പയ്യൂർ പരേതനായ മാത്തപ്പൻ ഭാര്യയാണ്. ജില്ലാപഞ്ചായത്ത്, ജില്ലാ കൗൺസിൽ അംഗം, നഗരസഭ പ്രതിപക്ഷ നേതാവ് തൃശൂർ DCC ജനറൽ സെക്രട്ടറി, കാണിപ്പയൂർ സഹകരണ ബാങ്ക് ഡയറക്ടർ, മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡൻറ്, കേരള ഖാദി ആന്റ് വില്ലേജ് ഇൻസ്ട്രീസ് അവിണിശ്ശേരി മുൻ ബോർഡ് അംഗം, മുൻ സോഷ്യൽ വെൽഫെയർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ആർത്താറ്റ് സെൻറ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.