Friday, September 20, 2024

പുത്തൻ കടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പുത്തൻ കടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തൈകൾ നടലും ശുചീകരണവും സംഘടിപ്പിച്ചു. ബീച്ചിൽ വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവുമൊരുക്കി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

പി.എ സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, കൗൺസിലർ അസ്മത്തലി, റ്റി.എം ഹനീഫ, പി.എ ഫൈസൽ, കെ.എസ് ഷംനാദ്, പി.എ നെസീർ, റ്റി.കെ അബ്ദുൾ സലാം, പി.എൻ ഫായിസ്, പി.എ നജീബ്, ഇർഫാൻ, എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments