Saturday, September 21, 2024

എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ് കടിച്ചത്. പരിക്കേറ്റ സുലൈഖയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments