Saturday, April 19, 2025

ജനകീയ വിദ്യാഭ്യാസ സമിതി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ  വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: ജനകീയ വിദ്യാഭ്യാസ സമിതി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുനിസിപ്പൽ സ്ക്വയറിൽ നടന്ന വിദ്യാഭ്യാസ സംരക്ഷണ സദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അദ്ധ്യക്ഷത വഹിച്ചു. കുഞ്ചൻ സ്മാരക ഭരണ സമിതി ചെയർമാൻ കെ ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം അലി, ബാലസംഘം സെക്രട്ടറി അനഘ രാജേഷ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി.എം കരീം, കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിണ്ടന്റ് ടി.വി മദനമോഹനൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി സി.എ.നെസീർ സ്വാഗതവും എസ്.എഫ്.ഐ ഏരിയ പ്രസിണ്ടന്റ് രാഹുൽ രാജീവ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments