Friday, September 20, 2024

ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന മരുമകൻ ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു

അന്തിക്കാട്: പടിയത്ത് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അന്തിക്കാട് പടിയം വലിയപറമ്പ് കുറുവങ്ങാട്ടിൽ രാജന്റെ ഭാര്യ ഓമന(63)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൻ മണലൂർ ചിരുകണ്ടത്ത് നിധീഷി (38)നെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തോളമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന നിധീഷ് ഇന്നലെ ഭാര്യ ജോലി ചെയ്തിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ബഹളം വെച്ചിരുന്നു. പിന്നീട് രാത്രി 9.45 ഓടെ അന്തിക്കാടുള്ള ഭാര്യ വീട്ടിലെത്തിയും ബഹളമുണ്ടാക്കി. ഇതിനിടയിലാസ് അമ്മായിയമ്മ ഓമനയെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. മുഖത്ത് കുത്തേറ്റ ഇവരുടെ താടിയെല്ല് വരെ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അന്തിക്കാട് പോലീസാണ് ഇവരെ ആദ്യം കാഞ്ഞാണിയിലെ ആശുപത്രിയിലും പിന്നീട് എലൈറ്റ് ആശുപത്രിയിലും എത്തിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണലൂരിൽ നിന്നും എസ്.എച്ച്.ഒ പി.കെ ദാസ്, സി.പി.ഒമാരായ ബിജു, രാം കാർത്തിക്, ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments