Friday, October 17, 2025

ലീഡിൽ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ആഘോഷത്തിമിര്‍പ്പില്‍ പ്രവര്‍ത്തകര്‍, ബിജെപി ക്യാമ്പ് മൂകം

ബം​ഗ​ളൂ​രു: രാജ്യം ഉറ്റുനോക്കുന്ന കർണാടക തെര​ഞ്ഞെടുപ്പ് ഫലത്തിൽ കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തി കോൺഗ്രസ്. ഒരുവേള ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ഇപ്പോൾ ബി.ജെ.പിയെ 79 സീറ്റിലൊതുക്കി കോൺഗ്രസ് 115 സീറ്റിൽ മുന്നേറുകയാണ്. ജെ.ഡി.എസ് 25 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്ത് മറ്റുള്ളവരാണ് മുന്നിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments