ചാവക്കാട്: മുല്ലത്തറ വോൾഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പർശം സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഗഫാർ വോൾഗ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് സമ്മാനത്തുക സമ്മാനർഹന് കൈമാറി.
ക്ലബ്ബിന്റെ പുനർ പ്രവർത്തനവും 21ാം വാർഡിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയുമാണ് സമ്മാന പദ്ധതിയുടെ ലക്ഷ്യം. ക്ലബ്ബ് സെക്രട്ടറി വിജീഷ് വോൾഗ സ്വാഗതവും ട്രഷറർ ബാബു മുല്ലത്തറ നന്ദിയും പറഞ്ഞു.