Friday, September 20, 2024

മുല്ലശ്ശേരിയിലെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി; അതിഥി തൊഴിലാളിയായ യുവാവ് പിടിയിൽ

പാവറട്ടി: താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ അതിഥി തൊഴിലാളിയായ യുവാവ് പിടിയിൽ. മുല്ലശ്ശേരി പറമ്പന്തള്ളിയിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ സാബിർ ഹുസൈനാണ് പാവറട്ടി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പാവറട്ടി എസ്.എച്ച്.ഒ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. മുല്ലശ്ശേരി പറമ്പന്തള്ളി അമ്പലത്തിന് സമീപം താമസിക്കുന്ന വലിയ പുരക്കൽ വീട്ടിൽ സർജീവന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാബിർ ഹുസൈൻ താമസിച്ചിരുന്നത്. വീട്ടുമുറ്റത്ത് ഇയാൾ കഞ്ചാവ് ചെടി രഹസ്യമായി നട്ടു നനച്ചു വളർത്തി പരിപാലിക്കുന്നതായി സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.എച്ച്.ഒ എം.കെ രമേഷിൻ്റ നേതൃത്വത്തിൽ എസ്.ഐ മാരായ സോമൻ പി.എസ്, ജോഷി എം.ജെ, സി.പി.ഒ മാരായ ശിവദാസ്, ലിജോ, അനീഷ്, ജിതിൻ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments