ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം’ കുടുംബ സുരക്ഷ പദ്ധതിയുടെ പത്ത് ലക്ഷം രൂപ ധനസഹായം കൈമാറി. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ മെമ്പറും വൈറ്റ് മാൻ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ദയനന്ദന്റെ കുടുംബത്തിനാണ് തുക കൈമാറിയത്. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി അബ്‌ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
കെ.വി.വി.ഇ.എസ് സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. വ്യാപാരികൾ ക്കും കുടുംബാംഗങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പുതിയതായിആരംഭിക്കുന്ന ‘ഭദ്രം +പ്ലസ് ‘ കുടുംബ സുരക്ഷ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡന്റുമാരായ സി.ടി തമ്പി, കെ.എൻ സുധീർ, കെ.കെ നടരാജൻ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ്, ഇ.എ ഷിബു, വനിതാ വിംഗ് പ്രസിഡണ്ട് ഫാദിയ ഷഹീർ എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ‘ഭദ്രം’ കുടുംബ സുരക്ഷ പദ്ധതി; ചാവക്കാട് പത്ത് ലക്ഷം രൂപ ധനസഹായം കൈമാറി
RELATED ARTICLES

