Tuesday, May 26, 2026

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡും  റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തില്‍  അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments