Saturday, November 23, 2024

മഅ്​ദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്​ദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി നൽകി. രണ്ടു മാസത്തേക്ക് കേരളത്തിലേക്ക് വരാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്.

ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

updating….

RELATED ARTICLES
- Advertisment -

Most Popular

Recent Comments