Friday, September 20, 2024

മാസ്റ്റേഴ്സ് ജി.സി.സി കപ്പ് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ്; ടീം മലർവാടി തൃശൂർ ചാമ്പ്യൻമാർ

ഗുരുവായൂർ: മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച നാലാമത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ടീം മലർവാടി തൃശൂർ ചാമ്പ്യൻമാരായി. ഫൈനലിൽ ടീം വയനാടിനെയാണ് മലർവാടി പരാജയപ്പെടുത്തിയത്. വിജയികൾക്ക് ശ്രീകൃഷ്ണ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് നൽകുന്ന 40,000 രൂപയും ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിന് ഹയാത്ത് ഹോസ്പിറ്റൽ ചാവക്കാട് നൽകുന്ന 20,000 രൂപയും ട്രോഫിയുമാണ് നൽകിയത്. വിലാസ് പാട്ടീൽ, ഡോ. ഷൗജാദ് മുഹമ്മദ്, സഞ്ജയൻ മാസ്റ്റർ, രതീഷ്, ശ്രീരാജ്, ജിതിൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments