കടപ്പുറം: ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ ദിന സന്ദേശവുമായി കടപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡ് മാട്ടുമ്മലിൽ ക്രൈസ്തവ ഭവനങ്ങളിൽ സന്ദർശനം നടത്തി.

ആശംസകാർഡും, മധുരവും നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ ബൈജു, പഞ്ചായത്ത് പ്രസിഡണ്ട് ഗണേഷ് ശിവജി, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി രാധാകൃഷ്ണൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് മാട്ടുമ്മൽ, 147ാം ബൂത്ത് പ്രസിഡണ്ട് സച്ചിദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
