Friday, October 10, 2025

വില്പനക്കായി സൂക്ഷിച്ച 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കുന്നംകുളം: വില്പനക്കായി സൂക്ഷിച്ച 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ചിറ്റഞ്ഞൂർ കീഴാറ്റിൽ വീട്ടിൽ 42 വയസ്സുള്ള സുവീഷിനേയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്ഥിരമായി മദ്യം വിൽപ്പന നടത്തുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കേസിൽ രണ്ടുദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments