ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുളള വാട്ടര്‍ ടാങ്ക് വിതരണം നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 80 കുടുംബങ്ങള്‍ക്കുളള 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കുകളാണ് വിതരണം ചെയ്തത്. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ എം.എന്‍ രാധാമണി സ്വാഗതവും, എസ്.സി പ്രൊമോട്ടര്‍ അനൂപ് എം.എം നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, എ സായിനാഥന്‍ കൗണ്‍സിലര്‍ കെ പി ഉദയന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ പി.കെ നൗഫല്‍ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2,68,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.