ഖത്തര്‍: മികച്ച സംരംഭകനുളള ഖത്തര്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഉസ്മാന്‍ അബ്ദുലത്വീഫിന്റെ മൈക്രോ ഗൾഫ് കോൺട്രാക്ട് കമ്പനിക്ക്. ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍താനി ദോഹയില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെച്ച അമ്പത് ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്ന് രണ്ടാം സ്ഥാനമാണ് ഐ ടി ആന്റ് ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഗള്‍ഫ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് ലഭിച്ചത്. പത്ത് വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നിരവധി ഗവണ്‍മെന്റ് പ്രൊജക്ടുകള്‍ നിര്‍വഹിച്ചിട്ടുണ്ട്.