Friday, November 22, 2024

ചൂട് കനത്തു; ഗുരുവായൂരിൽ പശുവിന് ദാരുണാന്ത്യം

ഗുരുവായൂർ: ശക്തമായ ചൂടിനെ തുടർന്ന് ഗുരുവായൂരിൽ പശു ചത്തു. ചൊവ്വന്നൂർ പടി സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവാണ് ചത്തത്. തൊഴുത്തു വൃത്തിയാക്കാനായി പശുവിനെ വീടിനുമുന്നിലെ തുറസ്സായ സ്ഥലത്ത് കെട്ടിയിട്ടിരുന്നു. വൈകീട്ട് പശുവിനെ അഴിച്ചു കൊണ്ടുവന്ന് തൊഴുത്തിൽ സമീപത്തെ തൊട്ടിയിൽ നിന്നും വെള്ളം നൽകി. വെള്ളം കുടിച്ച ശേഷം പശു കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൂക്കോട് വെറ്റിനറി ആശുപത്രിയിൽ നിന്നും സർജൻ അഷറഫ് അബ്ദുറഹ്മാൻ സ്ഥലത്തെത്തി ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർജലീകരണത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് പശുവിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments