Friday, September 20, 2024

ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മുട്ടക്കോഴി വിതരണം നടത്തി. എൻ.കെ അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം 3,51,600 രൂപ വകയിരുത്തി 586 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഓരോരുത്തർക്കും 45 മുതൽ 56 ദിവസം വരെ പ്രായമായ 5 എണ്ണം വീതം മുട്ടക്കോഴികൾ സൗജന്യമായാണ് വിതരണം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം പറഞ്ഞു. സീനിയർ വെറ്ററിനറി സർജൻ ഡോ. ജി ശർമിള റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, മുഹമ്മദ് അൻവർ എ.വി, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments