Friday, September 20, 2024

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2023-2024 സാമ്പത്തിക വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2023-2024 സാമ്പത്തിക വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാലിഹ ഷൗക്കത്ത്, വി.പി മൻസൂറലി, ശുഭ ജയൻ മെമ്പർമാരായ ടി.ആർ ഇബ്രാഹിം, സുനിത പ്രസാദ്, മുഹമ്മദ് നാസിഫ്, ബോഷി, അബ്ദുൾ ഗഫൂർ, സെമീറ, പി.എ മുഹമ്മദ്, റാഹില വഹാബ്, സെക്രട്ടറി പി.വൈ സാജിത, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments