Friday, September 20, 2024

ജന്മനാടിൻ്റെ ആദരവ് ഏറ്റുവാങ്ങി വി.അബൂ താഹിർ

പുന്നയൂർക്കുളം: രണ്ട് പതിറ്റാണ്ട് പത്രവിതരണകാരനായും പത്ര ഏജൻ്റായും പ്രാദേശിക ലേഖകനായും അണ്ടത്തോട്, പുന്നയൂർക്കുളം മേഖലയിൽ സജീവമായി സേവനമനുഷ്ടിക്കുന്ന തങ്ങൾപടിയുടെ സ്വന്തം പത്രപ്രവർത്തകൻ വി.അബൂ താഹിറിന് തൻ്റെ ജന്മനാടിൻ്റെ സ്നേഹാദരം സമർപ്പിച്ചു. തങ്ങൾപടി സെൻ്ററിൽ അഹ്ലുസുന്ന ഫൗണ്ടേഷൻ്റെ 9-ാം വാർഷികത്തോടനുബന്ധിച്ച് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്. സംഘടിപ്പിച്ച വേദിയിൽ വെച്ചാണ് അബൂ താഹിറിനെ ആദരിച്ചത്. പ്രമുഖ പണ്ഡിതൻ കൂറ്റംമ്പാറ അബ്ദുറഹ്മാൻ ദാരിമിയിൽ നിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. വെളിയംങ്കോട് ഖാസി ഹംസ സഖാഫി, സയ്യിദ് മഹ്റൂഫ് ജിഫ്രി കല്ലടിക്കോട് തങ്ങൾ, എഴുത്തുകാരനും കവിയുമായ ഷെബീർ അണ്ടത്തോട്, അഹ്മദ് കബീർ സഖാഫി അണ്ടത്തോട്, ഹംസ കല്ലയിൽ, മുഹമ്മദ് മുസ്ല്ലിയാർ, റാഷിദ് സഖാഫി, അൽഅമീൻ കളത്തിങ്ങൽ, അഷ്റഫ് ഹാജി മണ്ണായിക്കൽ, ഫാഇസ് സഖാഫി, അബു മണ്ണായിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments