Monday, April 28, 2025

ബ്ലാങ്ങാട് ബീച്ചിൽ ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാൽ, എസ്.ഐമാരായ അഷ്‌റഫ്‌, ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒമാരായ പ്രജീഷ്, മണികണ്ഠൻ പ്രവീൺ, മുനീർ, നൗഫൽ, സി.പി.ഒമാരായ മെൽവിൻ, റോബിൻസൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments