ചാവക്കാട്: കേരള പ്രവാസി സംഘം പ്രവാസി മുന്നേറ്റ ജാഥയുടെ ഭാഗമായി ചാവക്കാട് ഏരിയ സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ചാവക്കാട് ഹോച്ച്മിൻ സെന്ററിൽ നടന്ന രൂപീകരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എം.എ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മറ്റി അംഗവും കർഷക സംഘം ഏരിയ പ്രസിഡന്റുമായ എം.ആർ രാധാകൃഷ്ണൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം അലി, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ.വി അഷറഫ് ഹാജി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഹുസൈൻ മണലൂർ പാനൽ അവതരണം നടത്തി.
101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംഘാടകസമിതി ചെയർമാനായി ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, വൈസ് ചെയർമാൻമാരായി എം.ആർ രാധാകൃഷ്ണൻ, എ.എച്ച് അക്ബറിനേയും തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ബാഹുലേയൻ പള്ളിക്കര, ജോയിന്റ് കൺവീനർമാരായി ഹുസൈൻ മണലൂർ, അബൂബക്കർ മേലായിൽ എന്നിവരേയും ട്രഷററായി പി.എം യഹിയയേയും തിരഞ്ഞെടുത്തു. പ്രവാസി സംഘം ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് മുല്ല, കുന്നംകുളം എരിയ സെക്രട്ടറി അബൂബക്കർ, പ്രസിഡന്റ് യു.വി അനിൽ, രാജേഷ് എന്നിവരും കെ.പി.എസ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ റഷീദ്, ഷറീഫ് തളികശ്ശേരി, കലാം കാനംപുള്ളി, ടി.വി.എ ബക്കർ, വൽസൻ കളത്തിൽ, എൻ. ആർ സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സ്വാഗതവും ഏരിയ ട്രഷറർ പി.എം യഹിയ നന്ദിയും പറഞ്ഞു.