Friday, September 20, 2024

കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുത്തതി​ന്റെ ദൂഷ്യഫലം പാർട്ടി അനുവഭിക്കുന്നു: എം.വി ഗോവിന്ദന്‍

പാലക്കാട്: കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം സി.പി.എം അനുവഭിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവല്‍ സിങിന്റെ സി.പി.എം ബന്ധം സംബന്ധിച്ചും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവര്‍ വിവിധ കേസുകളിലകപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എം.വി.ഗോവിന്ദന്റെ വിമര്‍ശനം.
വടക്കഞ്ചേരിയില്‍ ഇ.എം.എസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെമ്പര്‍ഷിപ്പ് കിട്ടിയെന്നുള്ളത് കൊണ്ട് മാര്‍ക്‌സിസ്റ്റായി എന്ന ധാരണ ആര്‍ക്കുംവേണ്ട. അങ്ങനെ അല്ലാത്തതിന്റെ ദൂഷ്യഫലം നമ്മളിപ്പോള്‍ ഏറ്റുവാങ്ങുന്നുണ്ട്. കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുക്കുക, ചിലപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയാക്കുക, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആകുക എന്നിട്ട് സാമൂഹ്യ ജീവിതത്തിന്റെ അർത്ഥശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഒരംശം പോലും സ്വയംജീവിതത്തില്‍ പകര്‍ത്താതിരിക്കുക. എന്നിട്ട് ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേക്കും വഴുതിമാറുക. ശേഷം കമ്മ്യൂണിസ്റ്റാണ്, പാര്‍ട്ടി അംഗമാണ് എന്നതിന്റെ പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാക്കുകയും ചെയ്യുക. ഇതെല്ലാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments