പാലക്കാട്: മലമ്പുഴയിൽ പതിനഞ്ചുകാരി അമ്മയായതിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. ആനിക്കോട് സ്വദേശിയും യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകിയുള്ള ചൂഷണമെന്നാണ് പരാതി.
പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നൽകി. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. പിന്നീടാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. രഞ്ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്സോ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയതായും യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു.