Thursday, July 10, 2025

ഗുരുവായൂർ ക്ഷേത്രത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് ശനിയാഴ്ച

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ആറുമാസത്തേക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. അപേക്ഷിച്ച 42 പേരില്‍ 41 പേരുമായി തന്ത്രി കൂടികാഴ്ച്ച നടത്തും. യോഗ്യരായവരുടെ പേരുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുക്കുക. ശനിയാഴ്ച ഉച്ചപൂജയ്ക്ക് നടതുറന്ന ശേഷം നമസ്‌കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി നറുക്കെടുക്കും. നിയുക്ത മേല്‍ശാന്തി ഈ മാസം 30 ന് രാത്രി അത്താഴ പൂജക്ക് ശേഷം നിലവിലെ മേല്‍ശാന്തിയില്‍ നിന്ന് ശ്രീ കോവിലിന്റെ താക്കോല്‍ കൂട്ടം വാങ്ങി ചുമതലയേല്‍ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments