Friday, September 20, 2024

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യഭ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്ഘാടനവും നടന്നു

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്ഘാടനവും നടത്തി. പി.കെ കെരീം ഹാജി, കെ.എം അഷറഫ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും, ഇ.പി കുഞ്ഞവറു ഹാജി ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനവും ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.എ മൊയ്തീൻഷ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് മുനിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, അൽറഹ്‌മ ട്രഷറർ കെ.പി സക്കറിയ, ട്രസ്റ്റികളായ ഇ.പി സുലൈമാൻ ഹാജി, ഫിറോസ് ചാലിൽ, മെമ്പർ സി.കെ മുഹസിൻ, ഓഫീസ് സെക്രട്ടറി നാസർ, സബ്ബ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ടി.എ കോയ സ്വാഗതവും
ട്രസ്റ്റി അംഗം ടി.എം മൊയ്ദീൻഷ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments