Friday, September 20, 2024

കടപ്പുറം ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

കടപ്പുറം: ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജിംഖാന ക്ലബ്ബിലെ അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും വിഷരഹിത പച്ചക്കറി വീടുകളിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന ” എല്ലാ വീടുകളിലും പച്ചക്കറി കൃഷി” എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. ജിംഖാന ക്ലബ്ബ് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. പി.കെ കബീർ, പി.എച്ച് അഷ്ക്കർ, ഹംസ രായംമരക്കാർ, പി.എസ് ഷാഹുൽഹമീദ്, ആദിൽ ബാദുഷ, എം.എ അസ്മീർ, പി.എൻ ഷിനാസ്, പി.എ അമാൻ അഹമ്മദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments