Sunday, November 24, 2024

കോടികളുടെ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമക്കെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു

ഗുരുവായൂർ: കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ധനകാര്യ സ്ഥാപന ഉടമക്കെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. മാവിൻചുവട്ടിൽ പ്രവർത്തിക്കുന്ന ചെമ്മണ്ണൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപന ഉടമ പേരകം ചെമ്മണ്ണൂർ വീട്ടിൽ അഡ്വ. ജെയ്സനെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റം പന്നിശ്ശേരി തലക്കോട്ടൂർ പിയൂസിന്റെ പരാതിയെ തുടർന്നാണ് കേസ്. പലതവണകളായി പിയൂസ് നിക്ഷേപിച്ച 15 ലക്ഷം രൂപകാലാവധി കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്നതിനേക്കാൾ ലാഭം തരാമെന്ന് വാഗ്ദാനം നൽകിയാണ് ചെമ്മണ്ണൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇത് ലഭിക്കാതായതോടെ പിയൂസ് ഗുരുവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments