Friday, September 20, 2024

ഗുരുവായൂർ ആനക്കോട്ടയുടെ സമഗ്ര വികസനത്തിനായി പദ്ധതി രേഖ തയ്യാറാക്കുന്നു

ഗുരുവായൂർ: ആനക്കോട്ടയുടെ സമഗ്ര വികസനത്തിനായി (പുന്നത്തൂർ കോട്ട ഒഴികെ) വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഇതിനായി അനുയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന്ന് താൽപ്പര്യപത്രം ക്ഷണിക്കാനും ഭരണ സമിതി തീരുമാനിച്ചു. ചെയർമാൻ ഡോ. വി.കെ വിജയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ അഡ്വ. കെ.വി മോഹന കൃഷ്ണൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments