ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.
ഏങ്ങണ്ടിയൂർ സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള അമ്പാടി കണ്ണൻ ബോട്ടിലെ തൊഴിലാളിയായ തമിഴ്നാട് സ്വദേശി സുരേഷിനേ(34)യാണ് ശനിയാഴ്ച രാത്രി 9.30 ഓടെ പുഴയിൽ വീണത്. ഏങ്ങണ്ടിയൂർ ഹാർബറിൽ ബോട്ടിലേക്ക് മത്സ്യബന്ധന ഉപകരണങ്ങൾ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവത്രേ. വിവരമറിഞ്ഞ് നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്.