Sunday, February 9, 2025

ദുബായിൽ നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി സമ്മാനം

ദുബായ്: മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ അൽപം മുൻപാണ് മഹ്സൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് പ്രഖ്യാപിച്ചത്. 1 കോടി ദിർഹമാണ് സമ്മാനത്തുക. ദുബായിൽ ഐ.ടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷാണ് വിജയി.

സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന അനീഷിന് മുൻപ് 350 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ട്. നിലവിലെ ജോലിയിൽ തന്നെ തുടരാനാണ് അനീഷിന്റെ തീരുമാനം. നാട്ടിലുള്ള കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരും. പുതിയതായി കാറ് വാങ്ങും. ഇതു രണ്ടുമാണ് അനീഷിന്റെ ആദ്യ പരിപാടി. സുരക്ഷാ കാരണങ്ങളാൽ അനീഷിന്റെ നാട്ടിലെ വിവരങ്ങൾ കൂടുതലായി വെളിപ്പെടുത്തിയില്ല. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments