Friday, September 20, 2024

കടം നൽകിയ 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം; കുന്നംകുളത്ത് രണ്ട് പേർക്ക് വെട്ടേറ്റു

കുന്നംകുളം (അക്കിക്കാവ് ): കടം നൽകിയ 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്. കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ല് കൊത്ത് തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ മുമ്പ് പെരുമ്പിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളായ  ഇവരിൽ നിന്ന് 2000 കണ്ണൻ കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. വാക്കേറ്റത്തിനിടയിൽ  പ്രകോപിതനായ കണ്ണൻ  കൊടുവാളുപയോഗിച്ച് മുത്തുവിനേയും ശിവയേയും വെട്ടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments