Thursday, April 3, 2025

നടപടികൾ പൂർത്തിയായി; വിഘ്‌നേഷ് വിജയകുമാറിന് ഗുരുവായൂരപ്പന്റെ ഥാർ കൈമാറി

ഗുരുവായൂർ: ലേലത്തിൽ സ്വന്തമാക്കിയ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറിന് ഗുരുവായൂരപ്പന്റെ ഥാർ കൈമാറി. ലേലത്തിന് ശേഷമുള്ള നടപടികൾ പൂർത്തിയാതോടെയാണ് ഥാർ ദേവസ്വം വിഘ്‌നേഷിന് കൈമാറിയത്. വിഘ്‌നേഷിന്റെ അച്ഛൻ വിജയകുമാറും അമ്മ ഗീതയും ദേവസ്വം ഓഫീസിലെത്തി വാഹനം ഏറ്റുവാങ്ങി. തുടർന്ന് കിഴക്കെനടയിൽ സത്രം ഗേറ്റിലെത്തിച്ച് വാഹന പൂജ നടത്തിയ ശേഷം ഥാർ നാട്ടിലേക്ക് കൊണ്ടുപോയി. റെക്കാഡ് വിലയായ 43 ലക്ഷം രൂപക്കാണ് മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടിൽ വിഘ്‌നേഷ് വിജയകുമാർ ഥാർ ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ മാസം ആറിനായിരുന്നു ലേലം. 15 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ച് നടന്ന ലേലത്തിൽ 14 പേർ പങ്കെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments