അബൂദാബി: 28 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന അബൂദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ചാലിൽ നൂറുദ്ദീന് യാത്രയയപ്പ് നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന യോഗം മുഖ്യ രക്ഷാധികാരി പി.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സി.കെ ജലാൽ അധ്യക്ഷത വഹിച്ചു. കെ.എ അബ്ദുൽ റസാക്ക് പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതം പറഞ്ഞു. രക്ഷാധികരികളായ പി.കെ ബദറു, പി.ടി മുഹമൂദ്, സ്കീം കൺവീനർ ടി.എസ് അഷ്റഫ്, നിഷാക് കടവിൽ, പി.സി സബൂർ, പി.എ സൈതുമുഹമ്മദ്, പി.കെ ഹുസൈൻ, മുനീർ ഈസ്സ, സി.ബി നാസർ, റഹീം കടവിൽ, സി.കെ അല്യമുണ്ണി, പി.എ കബീർഷ, ഗഫൂർ ചാലിൽ, പി.എം അബൂബക്കർ എന്നിവർ സംസാരിച്ചു. ചാലിൽ നൂർദ്ധീൻ യാത്രയാപ്പിന് നന്ദി പറഞ്ഞു.