Friday, September 20, 2024

ജില്ല സാഹിത്യോൽസവ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വടക്കേക്കാട്: എസ്.എസ്.എഫ് തൃശൂർ ജില്ല സാഹിത്യോൽസവ് വടക്കേക്കാട് സോൺ പ്രവർത്തക കൺവെൻഷൻ നടന്നു. വടക്കേക്കാട് സോൺ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ അർഷദി മദാരി ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യോൽസവ് സംഘടാക സമിതി ഉപദേശക സമിതിയംഗം വി.സി ഉമ്മർ ഹാജിയുടെ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കൂരിക്കുഴി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം മുഹമ്മദുണ്ണി നിർവഹിച്ചു. സ്വാദിഖലി ഫാളിലി സ്വാഗതവും കൺവീനർ മുഹമ്മദാലി വടുതല നന്ദിയും പറഞ്ഞു. അബുബക്കർ കൗക്കാനനപ്പെട്ടി, സലാംഹാജി കല്ലൂർ, ഉസ്മാൻ മുസ്ലിയാർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments