Wednesday, February 25, 2026

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും ഉപഹാര സമർപ്പണം നടത്തി

ഗുരുവായൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കൾക്ക് ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ മമ്മിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണവും ഉപഹാര സമർപ്പണം നടത്തി. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിണൽ പ്രസിഡന്റ് വി.കെ വിമൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ് മുഖ്യാതിഥിയായി. ചാവക്കാട് മുൻസിപ്പൽ കൗൺസിലർ ബേബി ഫ്രാൻസിസ് ഉപഹാരം നൽകി. ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് സി.കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി വിദ്യാധരൻ, പ്രസാദ്, സുനിൽ മമ്മിയൂർ, ജോർജ്, വി.എ വേണു, എൽ.എഫ് ജോയ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments