Friday, September 20, 2024

എ.ഐ.വൈ.എഫ് തൈക്കാട് മേഖലാ കമ്മിറ്റി വൃക്ഷത്തൈ വിതരണവും ഓർമ്മ മരം നടീലും സംഘടിപ്പിച്ചു

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് തൈക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും  ഓർമ്മ മരം നടീലും സംഘടിപ്പിച്ചു. തൈക്കാട് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി റഹീം പാലുവായ് വൃക്ഷത്തൈ വിതരണം  നടത്തി. മണ്ഡലം അസി. സെക്രട്ടറി പി.എസ് ജയൻ, ടി.കെ ഹാഷിം, അനൂപ്, ജിധിൻ, എ.പി നവാസ്, ശുഹൈബ് കാരക്കാട്, ഹീറോ ബായ്  ജിജോയ്  എന്നിവർ സന്നിഹിതരായിരുന്നു.


     മുൻ കൗൺസിലറും മുൻകാല സി.പി.ഐ നേതാവ് എം.എം കേരളൻ്റെ  സഹധർമ്മിണിയുമായ നിർമല കേരളൻ പഴയ കാല നേതാക്കളെ അനുസ്മരിച്ചു കൊണ്ടുള്ള ഓർമ്മ മരംതൈ നട്ടുകൊണ്ട്  ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ  പ്രദേശങ്ങളിൽ  തൈകൾ വിതരണം ചെയ്തു  മാമബസാർ ഡിസ്പെൻസറി, ചക്കംകണ്ടം നഴ്സറി, മാമബസാർ സെന്റർ എന്നിവിടങ്ങളിൽ തൈകൾ നട്ടു. മാമബസാർ ബസ് സ്റ്റോപ്പും, പരിസരവും വൃത്തിയാക്കി. മേഖല പ്രസിഡണ്ട് ജിതിൻ, സെക്രട്ടറി എ.പി നവാസ്, ഷുഹൈബ് കാരക്കാട്, താലിബ്, ഉമ്മർ ഹമീദ്, ഹാഷിഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments