പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നടീലും പരിസര ശുചീകരണവും നടത്തി. അണ്ടത്തോട് സെന്ററിൽ വാർഡ് മെമ്പർ പി.എസ്.അലി, ക്ലബ്ബ് രക്ഷാധികാരികളായ മുജീബ് കുന്നംബത്ത്, യൂസഫ് പാരംപുരക്കൽ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. അണ്ടത്തോട് സ്കൂൾ-മദ്രസ്സ അങ്കണത്തിൽ സ്കൂൾ പ്രധാന അധ്യാപിക ഷാൻസി ആന്റണി, മദ്രസ പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് ഫൈസി എന്നിവർ വൃക്ഷത്തൈ നട്ടു. മുൻവർഷങ്ങളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ട വൃക്ഷതൈകൾക്ക് പരിപാലനവും നടത്തി.
തുടർന്ന് ‘ക്ലീൻ തൃശൂർ’ ക്യാമ്പയിന്റെ ഭാഗമായി അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ പരിസരം ക്ലബ്ബ് അംഗങ്ങൾ ശുചീകരിച്ച് ഡ്രൈ ഡേ ആചരിച്ചു.
ക്ലബ്ബ് സെക്രട്ടറി ഫിറോസ് മുക്രിയകത്ത്, വൈസ് പ്രസിഡന്റ് അസ്‌ലം തെങ്ങിൽ, സുഹൈൽ ഹാജിയാരകത്ത്, ഷിബിലി, അജ്മൽ, സിദാൻ, ആശാവർക്കർ രമണി എന്നിവർ നേതൃത്വം നൽകി.