Friday, September 20, 2024

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.

ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി പാഡണിഞ്ഞു.

റോയ് എന്ന് സഹതാരങ്ങൾ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു.

ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായി സൈമണ്ട്സിന്റെ വിയോഗം.

2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments