Friday, September 20, 2024

അണ്ടത്തോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

ചാവക്കാട്: അണ്ടത്തോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്കേറ്റു. പുന്നയൂർക്കുളം മാവിൻചുവട് സ്വദേശികളായ അല്ലിപ്പറമ്പിൽ ജമാലുദ്ധീൻ, ഫാത്തിമ, കൊയിലാണ്ടി സ്വദേശികളായ മന്നത്ത് വീട്ടിൽ അനന്ദു, സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ അണ്ടത്തോട് റെഡ് ഹൗസിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി, വി – കെയർ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments