ഗുരുവായൂർ: കൈരളി ജംഗ്ഷനിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. 35 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ഗുരുവായൂർ ടെമ്പിൽ പോലീസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതശരീരം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി