Friday, September 20, 2024

കേരള സ്റ്റേറ്റ് ലെെബ്രേറിയന്‍സ് യൂണിയന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു

തൃശൂർ: കേരള സ്റ്റേറ്റ് ലെെബ്രേറിയന്‍സ് യൂണിയന്‍ തൃശൂര്‍ ജില്ലാ
പ്രസിഡന്റായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. തൃശൂര്‍ മുണ്ടശ്ശേരി ഹാളില്‍ ചേര്‍ന്ന ജില്ലാ കണ്‍വന്‍ഷൻ മുരളി പെരുനെല്ലി എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. സി ഉഷാദേവി അദ്ധ്യക്ഷയായിരുന്നു. ലെെബ്രേറിയന്‍സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ രഘു, പി തങ്കം ടീച്ചര്‍,
വി മുരളി, കെ.എന്‍ ഭരതന്‍,
കെ രാമചന്ദ്രന്‍ എന്നിവര്‍
സംസാരിച്ചു. സി ഉഷാദേവി
കെ വി മദനന്‍ [വെെസ് പ്രസിഡന്റുമാര്‍ ]
ബിജു ഫ്രാന്‍സിസ് [സെക്രട്ടറി ]
ആനി ജോസ്, എ വി സുരേഷ്
[ ജോയിന്റ് സെക്രട്ടറിമാര്‍]
എന്നിവരാണ് മറ്റ് ഭാരവാഹികള്‍..

RELATED ARTICLES
- Advertisment -

Most Popular

Recent Comments